അയ്യത്താൻ സ്കൂൾ ചരിത്രം (നാൾ വഴികൾ)

                 History of Ayathan School:
കോഴിക്കോട് നഗര ഹൃദയ ഭാഗത്ത് ചിന്താവളപ്പ്, ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന അംഗീകൃത വിദ്യാലയമാണ് ഡോ.അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ എന്നറിയപ്പെടുന്ന "അയ്യത്താൻ സ്കൂൾ" (Ayathan School). കേരളത്തിലെ അറിയപ്പെടുന്ന നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവുമായിരുന്ന റാവു സാഹിബ് ഡോക്ടർ അയ്യത്താൻ ഗോപാലൻ അവർകളുടെ ഓർമ്മയ്ക്ക് സ്ഥാപിച്ച വിദ്യാലയമാണിത്. കേരളത്തിൽ ഇന്ന് ബ്രഹ്മ സമാജത്തിനു കീഴിൽ, ബ്രഹ്മ സമാജ മന്ദിരത്തിൽ പ്രവർത്തിക്കുന്ന ഒരേയൊരു വിദ്യാലയമാണ് ഇത്.

ചരിത്രം:
കേരളത്തിലെ ബ്രഹ്മ സമാജം, സുഗുണവർദ്ധിനി പ്രസ്ഥാനങ്ങളുടെ സ്ഥാപകനും, അറിയപ്പെടുന്ന നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവും ആയിരുന്നു ഡോ. അയ്യത്താൻ ഗോപാലൻ. കേരളത്തിൽ കോഴിക്കോട്, ജയിൽ റോഡിൽ, ചിന്താവളപ്പിൽ 1898-ൽ അദ്ദേഹം ആദ്യത്തെ ബ്രഹ്മസമാജം സ്ഥാപിച്ചു. അക്കാലത്തെ അതിപ്രതാപശാലിയായിരുന്ന കല്ലിങ്കൽ മഠത്തിൽ രാരിച്ചൻ മൂപ്പൻ ബ്രഹ്മ സമാജത്തിനു വേണ്ടി സംഭാവന ചെയ്ത ജയിൽ റോഡിൽ, ചിന്താവളപ്പിലെ മുക്കോണായ സ്ഥലത്താണ് ബ്രഹ്മ സമാജം സ്ഥിതി ചെയ്യുന്നത്. ഇത് ദി ബ്രഹ്മ സമാജ ട്രസ്റ്റ്, മലബാർ (The Calicut Brahmosamaj Trust, Malabar) എന്ന ട്രസ്റ്റിന് കീഴിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു.ഡോക്ടർ അയ്യത്താൻ ഗോപാലൻ സ്ഥാപിച്ച ഈ ട്രസ്റ്റിൽ അദ്ദേഹത്തിൻ്റെ മക്കളും, കൊച്ചുമക്കളും അവരുടെ സന്തതി പരമ്പരയും, അദ്ദേഹത്തിൻ്റെ അനുയായികളും ഉൾപെടുന്നു. 1950-60' കാലഘട്ടത്തിൽ കോഴിക്കോട് ബ്രഹ്മ സമാജത്തിനു കീഴിൽ റാം മോഹൻ കൾച്ചറൽ സെൻ്റർ പ്രവർത്തനമാരംഭിച്ചു. ഒരു വലിയ ലൈബ്രറിയും, പ്ലേ-സ്കൂളും ഇതിന് കീഴിൽ നടത്തി വന്നിരുന്നു. 1965-ൽ 15 കുട്ടികളുമായി കിൻ്റർഗാർട്ടെൻ ആരംഭിച്ചു. 1966-ൽ എൽ.പി സ്കൂളിനുള്ള അനുമതി ഗവൺമെൻ്റിൽ നിന്നും ലഭിച്ചു. "ബ്രഹ്മസമാജം സ്കൂൾ" എന്ന് നാമകരണം ചെയ്യുകയും ചെയ്തു."സമാജ് സ്കൂൾ" എന്നായിരുന്നു നാട്ടുകാർ വിളിച്ചിരുന്ന പേര്. ഈ പേരിൽ ഈ വിദ്യാലയം കൂടുതൽ ജനകീയമായി. 1969-ൽ ഒരു പൂർണ്ണ ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ അംഗീകാരം ഗവൺമെൻ്റിൽ നിന്നും ലഭിക്കുകയും കോഴിക്കോട് ബ്രഹ്മ സമാജ ട്രസ്റ്റ് ഡോ. അയ്യത്താൻ ഗോപാലൻ സ്മാരക വിദ്യാലയം എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു. കോഴിക്കോടിൻ്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് കൂടുതൽ ഭൂമി ഏറ്റെടുക്കാൻ കഴിയാത്ത സാഹചര്യം ഉള്ളതിനാൽ യു. പി സ്കൂളിന് താൽക്കാലിക അംഗീകാരം മാത്രം നൽകി. 1991- ൽ സ്ഥിര അംഗീകാരം യു. പി സ്കൂളിന് ഗവൺമെൻ്റിൽ നിന്നും ലഭിച്ചു. 1995 - ൽ ട്രസ്റ്റ് ഇതിനെ ഹൈ സ്കൂൾ ആക്കി ഉയർത്തി. 1998 - മാർച്ചിൽ വെറും 3 കുട്ടികളുമായി ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. 1999-ൽ ഗവർമെൻ്റിൽ നിന്നും സ്ഥിര ഹൈ സ്കൂൾ അംഗീകാരം കൂടെ ലഭിച്ചു. കോഴിക്കോട് ഇന്ന് അറിയപ്പെടുന്ന വിദ്യാലയമായി ബ്രഹ്മ സമാജ മന്ദിരത്തിൽ ഇന്നും പ്രവർത്തിച്ചു വരുന്നു.കോഴിക്കോട് ബ്രഹ്മ സമാജ കെട്ടിടത്തിലാണ് ഇന്ന് അയ്യത്താൻ സ്കൂളിൻ്റെ ഓഫീസ് പ്രവർത്തിക്കുന്നത്. കേരളത്തിൽ ബ്രഹ്മ സമാജത്തിനു കീഴിൽ പ്രവർത്തിക്കുന്ന നിലവിലുള്ള ഒരേഒരു സ്കൂളാണ് ഇത്.

കോഴിക്കോട്ടെ ബ്രഹ്മസമാജത്തിൻറെ കീഴിൽ ബ്രഹ്മസമാജ കെട്ടിടത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ബ്രഹ്മ സമാജത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഒരേയൊരു വിദ്യാലയമാണ് ഇത്. കേരളത്തിലെ ബ്രഹ്മ സമാജം, സുഗുണവർദ്ധിനി പ്രസ്ഥാനങ്ങളുടെ സ്ഥാപകനും, പ്രമുഖ നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവുമായിരുന്ന ഡോ. റാവു സാഹിബ് അയ്യത്താൻ ഗോപാലൻറെ സ്മരണക്കായാണ് ഈ വിദ്യാലയത്തിന് ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൻ സ്കൂൾ എന്ന് നാമകരണം ചെയ്തത്. കെ.പി.കേശവമേനോനും, എ. ശ്രീനിവാസനും കൂടി 1966ൽ സ്കൂളിൻറെ ആദ്യത്തെ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഈ വിദ്യാലയത്തിൻറെ ആദ്യത്ത പ്രധാനാധ്യാപിക ആനി ഗോപാലനും, ആദ്യ മാനേജർ ബാലഗോപാലനും ആയിരുന്നു.

കോഴിക്കോടു നഗരത്തിലെ ചിൻതാവളപ്പിൽ  രാരിച്ചൻ മൂപ്പൻ കോഴിക്കോട് ബ്രഹ്മ സമാജത്തിനു വേണ്ടി പതിച്ചു നൽകിയ 73 സെൻറ് മുക്കോണായ സ്ഥലത്ത് കോഴിക്കോട് ബ്രഹ്മ സമാജ ട്രസ്റ്റിൻ്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്ത് ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ജില്ലാ ജയിലിൻ്റെയും കോഴിക്കോടിൻ്റെയും സിരാ കേന്ദ്രമായ പാളയത്തിൻ്റെയും സമീപം ചിന്താവളപ്പിൽ ആണ് ഇതിൻ്റെ സ്ഥാനം. 25 അധ്യാപകരും 7 അധ്യാപകേതര ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു. "സ്നേഹവും സേവനവു"മാണ് വിദ്യാലയത്തിൻറെ മുഖമുദ്ര വിദ്യാർത്ഥികളുടെ സർവ്വദോമുഖമായ വികാസമാണ് വിദ്യാലയം ലക്ഷ്യമാക്കുന്നത്.

Popular posts from this blog

Ayathan Janaki Ammal: The First Women Allopathic doctor and Surgeon of Kerala.

First Malayali Women Doctor and Surgeon

The First Women Homeopathic Doctor of Kerala: Dr. Mandhakini Bai